റാന്നി: സംസ്ഥാന സർക്കാറിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിപ്രകാരം റാന്നി-അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് വാർഡിലെ ആദ്യ ഗ്രൂപ് കൃഷിക്ക് തുടക്കമായി. ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ജസി അലക്സ് നിർവഹിച്ചു. എം.ജി.എൻ.ആർ.ജി.എസിലെ 15 തൊഴിലാളികൾ ചേർന്ന് ഒരേക്കർ സ്ഥലത്ത് പച്ചക്കറി, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് കൃഷിചെയ്യുന്നത്. കാടുപിടിച്ച് വർഷങ്ങളായി തരിശായി കിടന്ന സ്ഥലം തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കി എടുക്കുകയായിരുന്നു. ത്രിതല പഞ്ചായത്തുകളുടെയും കൃഷിവകുപ്പിന്റെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് മെംബർ എം.എം. മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ, കൃഷി അസി. അരുൺ, ഖമറുന്നിസ, മോളി രാജൻ, ജെസി എന്നിവർ സംസാരിച്ചു. Ptl rni _1 agri റാന്നി-അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് വാർഡിലെ ആദ്യ ഗ്രൂപ് കൃഷിയുടെ ഉദ്ഘാടനം ജസി അലക്സ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.