സ്വീകരണം നൽകി

കുരമ്പാല: എൻ.എസ്.എസ് നായക സഭയിലേക്കും പന്തളം യൂനിയൻ പ്രസിഡന്‍റായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പന്തളം ശിവൻകുട്ടിക്ക് കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗത്തിന്‍റെ നേതൃത്വത്തിൽ . ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്‍റിന്‍റെയും ചികിത്സ ധനസഹായത്തിന്‍റെയും വിതരണവും നടന്നു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ കരയോഗ അംഗങ്ങളായ ഡോ. ജി.കെ. നായർ, ഡോ. കെ.ആർ. കിരൺ, ഡോ. ജി. ശ്രീലക്ഷ്മി പിള്ള എന്നിവരെ അനുമോദിച്ചു. കരയോഗം പ്രസിഡന്‍റ്​ പ്രഫ. കെ. കൃഷ്ണപിള്ള, തോപ്പിൽ കൃഷ്ണക്കുറുപ്പ്, സെക്രട്ടറി കിരൺ കുരമ്പാല, ആർ. വിജയക്കുറുപ്പ്, കെ. വിജയൻ നായർ, ആർ. മുരളീധരൻ നായർ, സരോജിനിയമ്മ എന്നിവർ സംസാരിച്ചു. ഫോട്ടോ : പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്‍റ്​​ പന്തളം ശിവൻകുട്ടി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.