ലിവർ ഫൗണ്ടേഷൻ സ്നേഹസ്പർശം സംഗമം നാളെ

പത്തനംതിട്ട: ലിവർ ഫൗണ്ടേഷൻ ഓഫ് കേരള പത്തനംതിട്ട യൂനിറ്റിന്റെയും മൃതസഞ്ജീവനി ഓർഗനൈസേഷന്റെയും ആഭിമുഖ്യത്തിൽ അവയവ സ്വീകർത്താക്കളെയും ദാതാക്കളെയും അവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തി സ്നേഹസ്പർശം സംഗമം ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന്​ പത്തനംതിട്ട മാർ യൗസേബിയോസ് പാലിയേറ്റിവ് കെയർ സെന്റർ ഹാളിൽ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ലിഫോക് ജില്ല പ്രസിഡന്റ് അഡ്വ . പ്രകാശ് ബാബു അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് ഉദ്​ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ഫാ. ബെസ്കീപ റമ്പാൻ, ഫാ. ലിജു രാജു താമരക്കുടി, അഡ്വ. കെ.പ്രകാശ്​ ബാബു, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ഡോ. കെ. സോമൻ, ബിനു വർഗീസ്​ എന്നിവർ പ​​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.