എം.സി റോഡിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനങ്ങൾ പായുന്നു

പന്തളം: എം.സി റോഡ് വഴി നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനങ്ങൾ ഓടുന്നത്​ പതിവാകുന്നു. തമിഴ്നാട്ടിൽനിന്ന് എത്തുന്ന ഒട്ടുമിക്ക വാഹനങ്ങളും പിറകിൽ നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് ഓടുന്നത്. ടിപ്പർ, ട്രക്ക്, മിനി ലോറികൾ, വാനുകൾ എന്നിവയും ഇക്കൂട്ടത്തിൽപെടുന്നു. ചില വാഹനങ്ങൾ നമ്പർ പ്ലേറ്റ് മറച്ചുവരുന്നതായും പരാതിയുണ്ട്. ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾ കേരള അതിർത്തിയായ ആര്യങ്കാവിൽനിന്ന്​ പുനലൂർ വഴി അടൂർ എത്തിയാണ്​ എം.സി റോഡിലൂടെ സഞ്ചരിക്കുന്നത്. ആർ.ടി.ഒ ചെക്ക്​പോസ്റ്റിൽതന്നെ നടപടി സ്വീകരിച്ചാൽ കേരളത്തിലേക്ക് എത്തുന്നത് തടയാനാകുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. നമ്പറില്ലാതെ എത്തുന്ന വാഹനങ്ങൾ അപകടങ്ങൾ വരുത്തിയാൽ കണ്ടെത്താനും പ്രയാസമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.