പമ്പ് സെറ്റ്​ മോഷണം: യുവാവ്​ അറസ്റ്റിൽ

തിരുവല്ല: അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ മോട്ടോർ തറകളിൽനിന്നും പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചിരുന്ന യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ര മൂന്നാം കുരിശ് മണപ്പുറം വീട്ടിൽ സൂരജാണ്​ (34) പിടിയിലായത്. ചേന്നങ്കരി പാടശേഖര സെക്രട്ടറി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഇത്തരത്തിൽ മുമ്പും നിരവധി മോഷണങ്ങൾ നടത്തിയിരുന്നതായി സൂരജ് പൊലീസിനോട് സമ്മതിച്ചു. മോഷണമുതലുകൾ ആക്രിക്കടകളിൽ വിൽക്കുന്നതാണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.