പത്തനംതിട്ട: 'സ്വാതന്ത്ര്യം ജന്മാവകാശം ജന്മനാടിനായി ഒന്നിക്കാം' ശീർഷകത്തിൽ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പത്തനംതിട്ട മേഖല സംഘടിപ്പിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുസ്സമീഹ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് മൗലവി സ്വാഗതം പറഞ്ഞു. കുലശേഖരപതി ചീഫ് ഇമാം സ്വാലിഹ് മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ പത്തനംതിട്ട ടൗൺ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എച്ച്. ഷാജഹാനും ജില്ല ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് യൂസഫ് മോളൂട്ടിയും ആദരിച്ചു. സംസ്ഥാന സെക്രട്ടറി സി.എച്ച്. സൈനുദ്ദീൻ മൗലവി അലവൻസ് വിതരണം ഉദ്ഘാടനം ചെയ്തു. മേഖല പൊതുയോഗം പത്തനംതിട്ട ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. അടിവാട് അഹമ്മദ് കബീർ മൗലവി അധ്യാപക പരിശീലന ക്ലാസെടുത്തു. എച്ച്.എം. ഹനീഫ മൗലവി, അബ്ദുൽ ഖാദർ മൗലവി, സ്വാലിഹ് നാരങ്ങാനം, സാദിഖ് മുസ്‌ലിയാർ, ഹുസൈൻ മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.