കോന്നി: കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും കലഞ്ഞൂർ, അതിരുംകൽ സർവിസ് സഹകരണ ബാങ്കുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. മികച്ച കർഷകരെ ആദരിക്കൽ, കാർഷിക ക്വിസ് മത്സരത്തിൽ വിജയികളായവരെ ആദരിക്കൽ, അവാർഡ് വിതരണം എന്നിവ നടന്നു. കൃഷി മന്ത്രിയുടെ കൃഷി ദർശൻ പരിപാടിയുടെ പ്രചാരണാർഥം കാർഷിക വിളംബര ജാഥയും നടന്നു. യോഗം ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ബീന പ്രഭ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ കാർഷിക മേഖലകളിൽ മികച്ച വിജയം കൈവരിച്ച . പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ റോഷൻ ജോർജ് കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തു. ജൈവ സമ്മിശ്ര കൃഷി രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ ലനു പീറ്റർ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.