ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

തിരുവല്ല: അണ്ടര്‍-23 പെണ്‍കുട്ടികളുടെ 12നും, അണ്ടര്‍ 25 ആണ്‍ കുട്ടികളുടെ ടീം തെരഞ്ഞെടുപ്പ് 13നും തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. പെണ്‍കുട്ടികളുടേത് രാവിലെ 10നും ആണ്‍കുട്ടികളുടേത് ഒന്‍പതുമണിക്കുമാണ് തുടങ്ങുക. ................. ക്വിറ്റ് ഇന്ത്യ ദിനാചരണം തിരുവല്ല: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി. കുറ്റൂരില്‍ ജില്ല വൈസ് പ്രസിഡന്‍റ്​ വിശാഖ് വെണ്‍പാല ഉദ്ഘാടനം ചെയ്തു. ബ്ലെസന്‍ പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി യൂനിറ്റ് കമ്മിറ്റിയുടെ പരിപാടി അഭിലാഷ് വെട്ടിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഓതറയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു തോമ്പുകുഴി, തിരുവല്ല ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പരിപാടി അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജിബിന്‍ കാലായില്‍ ഉദ്ഘാടനം ചെയ്തു. മീന്തലക്കര യൂനിറ്റിന്റെ പരിപാടി ശിൽപ സൂസന്‍ തോമസ് ഉദ്ഘാടനം ചെയ്തു. നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ പരിപാടി ജില്ല ജനറല്‍ സെക്രട്ടറി ജിജോ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ....................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.