പന്തളം: 14ന് നടക്കുന്ന സാമൂഹിക് ജാഗരൺ സംഗമത്തിന്‍റെ പ്രചാരണാർഥം സി.ഐ.ടി.യു, കേരള കർഷക സംഘം, കെ.എസ്.കെ.ടി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തി. പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച് .അൻസാരി ക്യാപ്റ്റനായി. മുട്ടാർ ജങ്ഷനിൽ സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്‍റ് മുണ്ടയ്ക്കൽ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.കെ. സുധാകരൻ സംസാരിച്ചു. മെഡിക്കൽ മിഷൻ ജങ്ഷനിൽ നടന്ന സമാപന സമ്മേളനം സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഫോട്ടോ: കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച്. അൻസാരിയക്ക് സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ പതാക കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.