സാമൂഹികവിരുദ്ധർ തീയിട്ടു

പത്തനംതിട്ട: ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിന് മുന്നിൽ സാമൂഹിക വിരുദ്ധർ തീയിട്ടു. സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി വലിച്ചുകെട്ടിയ തോരണങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്കും സന്തോഷ് ട്രോഫി ജേതാക്കൾക്കും അനുമോദനം അറിയിച്ച്​ ഓഫിസിന് മുന്നിൽ കെട്ടിയ രണ്ട് ഫ്ലക്സ് ബോർഡുകൾ കാണാതെയുമായി. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.അനിൽകുമാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.