കാൻസർ പെൻഷൻ കുടിശ്ശിക ഓണത്തിനുമുമ്പ് വിതരണം ചെയ്യണം

പത്തനംതിട്ട: കാൻസർ രോഗികൾക്ക് സർക്കാർ നൽകുന്ന പെൻഷൻ ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. കാൻസർ രോഗികളുടെ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി ആക്കിയതിനുശേഷം മൂന്നും നാലും മാസമായി കുടിശ്ശികയാണ് മിക്ക താലൂക്കുകളിലും. ജീവനം കാൻസർ സൊസൈറ്റി അധികാരികൾക്ക് നൽകിയ അപേക്ഷയിൽ കുടിശ്ശിക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, മിക്ക താലൂക്കുകളിലും ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. തുടർ പരിശോധനക്ക്​ പോകുന്നതിനും മരുന്നിനും നിർധന രോഗികൾ പെൻഷൻ തുകയാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി ഓണത്തിന് മുമ്പ് കാൻസർ പെൻഷൻ എല്ലാ ജില്ലകളിലും കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.