പത്തനംതിട്ട: കെ.എസ്.യു ജില്ല സമ്മേളനത്തോട് അനുബന്ധിച്ച് കോഴഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും മൺമറഞ്ഞ സ്വാതന്ത്ര്യസമര സേനാനികൾക്കും രക്തസാക്ഷികൾക്കും ആദരവ് അർപ്പിച്ചു. മാരാമൺ ചെട്ടിമുക്ക് തേവർതുണ്ടിയിൽ ടൈറ്റസ്ജി ജീവിച്ച വസതിയിൽ എത്തി അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യൂത്ത് കോൺഗ്രസ് മുൻ കൊല്ലം ജില്ല വൈസ് പ്രസിഡന്‍റായിരുന്ന ജോർജ് എം. ഇടിക്കുളയുടെ കോഴഞ്ചേരി മാർത്തോമ പള്ളിയിലെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു. വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷിയും ഗാന്ധിയനുമായിരുന്ന ചിറ്റേഴത്ത് ശങ്കുപിള്ളയുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുൻ എം.എൽ.എയും സ്വാതന്ത്ര്യ സമരസേനാനിയുമായ എൻ.ജി. ചാക്കോയുടെ നാരങ്ങാനം സെന്‍റ് തോമസ് മാർത്തോമ പള്ളിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. പിന്നീട് പുന്നക്കാട് സി.എസ്.ഐ പള്ളിയിൽ സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും ആയിരുന്ന പ്രഭാഷണതിലകൻ സി.എം. നൈനാന്‍റെ ശവകുടീരത്തിൽ ആദരവ് അർപ്പിച്ചു. അതിന് ശേഷം ഇലന്തൂർ ഖാദിഭവനിൽ എത്തി ഖാദി പ്രചാരകനും സ്വാതന്ത്ര്യസമര സേനാനിയുമായ ഖദർദാസ് ടി.പി. ഗോപാലപിള്ളയുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന്, സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിജി കേരളത്തിൽ വരുമ്പോൾ പരിഭാഷകനുമായിരുന്ന കെ. കുമാർജിയുടെ സ്‌മൃതി മണ്ഡപത്തിൽ ആദരവ് അർപ്പിച്ചു. ഇലന്തൂരിൽ മഹാത്മാഗാന്ധി എത്തിയപ്പോൾ പ്രസംഗിച്ച സ്ഥലത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. പരിപാടികൾക്ക് കെ.എസ്.യു ജില്ല പ്രസിഡന്‍റ് അൻസാർ മുഹമ്മദ്, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, അനീഷ് പെരുമ്പാറ, ജോമോൻ പുതുപറമ്പിൽ, രമേശ് നാരങ്ങാനം, പൊന്നച്ചൻ, മുകുന്ദൻ, ജിതിൻരാജ് തുടങ്ങിയവർ നേതൃത്വം നൽകി. ------------------------------------- കൊടിമര, പതാക ജാഥകൾ ഇന്ന് പത്തനംതിട്ട: കെ.എസ്.യു ജില്ല സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള കൊടിമരജാഥ വെള്ളിയാഴ്ച അടൂർ ഇന്ദിരഗാന്ധി സ്‌മൃതി മണ്ഡപത്തിൽനിന്ന് കെ.എസ്.യു ജില്ല വൈസ് പ്രസിഡന്‍റ് രാഹുൽ കൈതക്കൽ നയിക്കുന്ന കൊടിമരജാഥ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. കോന്നി ഗാന്ധി സ്ക്വയറിൽനിന്നും കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി റോബിൻ മോൻസി നയിക്കുന്ന പതാകജാഥ ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. തിരുവല്ല മാർത്തോമ കോളജിൽ നിന്ന് കെ.എസ്.യു ജില്ല വൈസ് പ്രസിഡന്‍റ് ആഘോഷ് വി. സുരേഷ് നയിക്കുന്ന പി.ടി. തോമസിന്‍റെ ഛായാചിത്ര ജാഥ മുൻ ഡി.സി.സി പ്രസിഡന്‍റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യും. റാന്നി ഇട്ടിയപ്പാറയിൽനിന്ന് കെ.എസ്.യു ജില്ല സെക്രട്ടറി അലൻ ജിയോ മൈക്കിൾ നയിക്കുന്ന ദീപശിഖ പ്രയാണജാഥ മുൻ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നാല് ജാഥയും കോഴഞ്ചേരിയിൽ സംഗമിക്കുകയും നഗരപ്രദക്ഷിണം നടത്തി സമ്മേളന നഗരിയിൽ എത്തുകയും ചെയ്യും. തുടർന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത് സംഗമം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച കോഴഞ്ചേരിയിൽ സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.