വിജയികളെ അനുമോദിക്കും

പത്തനംതിട്ട: കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ലുകളിൽനിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിന് മെറിറ്റ് ഈവനിങ്​ സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് പത്തനംതിട്ട ടൗൺ ഹാളിലാണ് പരിപാടി. താലൂക്ക് പ്രസിഡന്റ് ഇസ്മായിൽ അഹമ്മദ് മൽബറിയുടെ അധ്യക്ഷതയിൽ മന്ത്രി വീണ ജോർജ്​ ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എം.പി കുട്ടികൾക്ക്​ മെമന്റോ നൽകും. മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും. എവറസ്റ്റ് കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയ ഷെയ്ക്ക് ഹസൻ ഖാനെ പത്തനംതിട്ട ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ആദരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ആമുഖപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.