ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി സന്ദർശിച്ചു

തിരുവല്ല: തിരുവല്ലയിലെയും മല്ലപ്പള്ളിയിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി കെ. രാജനും മാത്യു ടി. തോമസ് എം.എൽ.എയും സന്ദര്‍ശിച്ചു. തിരുമൂലപുരം ഇരുവെള്ളിപ്ര സെന്‍റ്​ തോമസ് എച്ച്.എസ്.എസിലെയും മല്ലപ്പള്ളി സി.എം.എസ് എച്ച്.എസിലെയും ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരോടൊപ്പം സന്ദര്‍ശിച്ചത്. സെന്‍റ്​ തോമസ് എച്ച്.എസ്.എസ് ക്യാമ്പില്‍ അന്തേവാസികള്‍ക്കായി രാവിലെ ഭക്ഷണം തയാറാക്കുന്ന സമയത്താണ് മന്ത്രിയെത്തിയത്. ക്യാമ്പിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്തേവാസികളുടെ വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. തിരുമൂലപുരം 18ാം വാര്‍ഡിലെ മംഗലശേരി കോളനിയിലെ റോഡ് പുനർനിർമിക്കാൻ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കോളനിയില്‍ താമസിക്കുന്ന സരസ്വതി എന്ന വയോധികക്ക്​ 25,000 രൂപ ധനസഹായം നല്‍കാന്‍ മന്ത്രി വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. ഇരുക്യാമ്പുകളുടെയും തൃപ്തികരമായ പ്രവര്‍ത്തനവും ആവശ്യമായ ക്രമീകരണവും മന്ത്രി നേരില്‍ വിലയിരുത്തി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആർ.ഡി.ഒ ചന്ദ്രശേഖരന്‍ നായര്‍, തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. (ക്വാപ്ഷൻ) ഇരുവെള്ളിപ്ര സെന്‍റ്​ തോമസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്​ മന്ത്രി കെ. രാജൻ, മാത്യു ടി. തോമസ്, കലക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.