കെ.എം. ബഷീർ അനുസ്മരണം

പത്തനംതിട്ട: കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സിറാജ് ദിനപത്രം തിരുവനന്തപുരം ചീഫായിരുന്ന കെ.എം. ബഷീറിന്റെ മൂന്നാമത് ആണ്ടും, പ്രമുഖ പണ്ഡിതനും സുന്നി നേതാവുമായിരുന്ന അബ്ദുൽ ലത്വീഫ് സഅദി പഴശ്ശി എന്നിവരുടെ അനുസ്മരണവും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു. എസ്​.വൈ.എസ് ജില്ല പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സുധീർ വഴിമുക്ക് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാഹുദ്ദീൻ മദനി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.പി. മുഹമ്മദ് അഷ്ഹർ, സമസ്ത ജില്ല സെക്രട്ടറി അബ്ദുൽ സലാം സഖാഫി, കേരള മുസ്​ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ, ജില്ല സെക്രട്ടറി എ.എം. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ PTL 13 ANUSMARANAM കെ.എം. ബഷീറിന്‍റെ മൂന്നാമത് അനുസ്മരണ സംഗമം എസ്.വൈ.എസ് ജില്ല പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.