കോന്നി: നിയോജക മണ്ഡലത്തിലെ മഴക്കെടുതി സാഹചര്യം വിലയിരുത്താനും അടിയന്തര സാഹചര്യത്തെ നേരിടാനും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ക്യാമ്പുകളുടെ നടത്തിപ്പ്, എമർജൻസി ഓപറേഷൻ സെന്‍ററുകളുടെ പ്രവർത്തനം, പഞ്ചായത്ത് ഹെൽപ് ഡെസ്ക് സംബന്ധിച്ച വിവരങ്ങൾ, പൊലീസ്, അഗ്നിരക്ഷാസേന, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ രക്ഷാപ്രവർത്തന മുന്നൊരുക്കങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സജ്ജമാണെന്ന് യോഗം വിലയിരുത്തി. പഞ്ചായത്തുതലത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം ചേരണമെന്നും എം.എൽ.എ നിർദേശിച്ചു. കോന്നി താലൂക്ക് ഓഫിസിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എൻ. നവനീത്, രേഷ്മ മറിയം റോയ്, ആർ. മോഹനൻ നായർ, പി.ആർ. പ്രമോദ്, കുട്ടപ്പൻ, ചന്ദ്രിക സുനിൽ, സജി കുളത്തുങ്കൽ, ഷീല കുമാരി ചാങ്ങയിൽ, സുലേഖ വി. നായർ, കലഞ്ഞൂർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷാൻ ഹുസൈൻ, കോന്നി തഹസിൽദാർ രാംദാസ്, കോന്നി ഡിവൈ.എസ്. പി ബൈജു കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.