p2 package പന്തളം: നഗരസഭയെ സമൂഹമധ്യത്തിൽ അപമാനിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി യു.ഡി.എഫ്. ആവശ്യമുന്നയിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. ചെയർപേഴ്സന്‍റെ അസഭ്യവർഷം നഗരസഭ കൗൺസിലിനും പന്തളത്തെ പൊതുസമൂഹത്തിനും അപമാനമാണ്. സ്ത്രീകളായ കൗൺസിൽ അംഗങ്ങളുടെ ശരീരഭാഗങ്ങളുടെ ഫോട്ടോയും വിഡിയോയും പ്രദർശിപ്പിക്കുന്ന കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു . പാർലമെന്‍ററി പാർട്ടി സെക്രട്ടറി കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: യു.ഡി.എഫ് കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.