അടൂർ: പന്നിശല്യത്തിൽ പൊറുതിമുട്ടി തെങ്ങുംതാര പ്രദേശത്തെ കർഷകർ. തെങ്ങുംതാര പാലാഴി യിൽ ആർ. ദിനേശന്‍റെ ഒരേക്കർ കൃഷി കഴിഞ്ഞദിവസം രാത്രി മഴയത്ത് പന്നിക്കൂട്ടം നശിപ്പിച്ചു. കുലച്ചതും കുലക്കാറായ തുമായ വാഴകൾ, മൂന്ന് വർഷം വരെ പ്രായമുള്ള അമ്പതോളം തെങ്ങുംതൈകൾ, ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ, പുൽകൃഷി എന്നിവയൊക്കെ പന്നിക്കൂട്ടം നശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ദിനേശന്‍റെ പുരയിടത്തിൽ പന്നിശല്യം ഉണ്ടാകുന്നത്. വളമിട്ട് പരിപാലിച്ച് വിളവ് എടുക്കാറാകുമ്പോഴും ഇവ നശിപ്പിക്കുന്നതിൽ കർഷകർ വേദനയിലാണ്. നേരത്തേ ഏഴംകുളം പ്ലാന്റേഷൻ ജങ്ഷന് സമീപമു ള്ള പ്രദേശങ്ങൾ, ഏഴംകുളം പറക്കോട് എന്നിവിടങ്ങളിലാണ് പന്നിശല്യം ഉണ്ടായിരുന്നത്. അടുത്തിടെയായി പള്ളിക്കൽ ഗ്രാമപഞ്ചായത്തി ലെ വിവിധ ഭാഗങ്ങളിൽ പന്നിക്കൂ ട്ടം എത്തി. ഇപ്പോൾ ജില്ല അതിർത്തി പ്രദേശമായ പഴകുളം പടിഞ്ഞാറ് വരെ പന്നിശല്യമുണ്ട്. മുപ്പതോളം വരുന്ന കൂട്ടമാണ് കുഴി നശിപ്പിക്കാൻ എത്തുന്നത്. രണ്ട് വശത്തേക്കും വലിയ തേറ്റ പോലെയുള്ള കൊമ്പുകൾ കൊണ്ട് കുത്തിക്കീറി കളയുമെ ന്നതിനാൽ ഇവയെ അകറ്റാൻ അടുത്തേക്ക് കർഷകർക്ക് പോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. PTL ADR Panni പഴകുളം തെങ്ങുംതാര സ്വദേശി ദിനേശന്‍റെ കൃഷിയിടത്തിൽ പന്നിക്കൂട്ടം കൃഷി നശിപ്പിച്ചപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.