ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു

മണിമലയാറ്റിലെ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നു മല്ലപ്പള്ളി: മണിമലയാറ്റിലെ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നു തുടങ്ങി. മഴ അൽപമൊന്ന് അടങ്ങിയതോടെ ആശങ്ക അകന്ന്​ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും ആൾക്കാർ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ആറ് ക്യാമ്പുകളിലായി 119 പേരെയാണ് മാറ്റി പാർപ്പിച്ചിരുന്നത്. ബുധനാഴ്ച മൂന്ന് ക്യാമ്പുകളിലെ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. പുറമറ്റം പഞ്ചായത്തിൽ സെന്‍റ്​ ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 50 പേരും, ആനിക്കാട് പഞ്ചായത്തിൽ 83ാം നമ്പർ അംഗൻവാടിയിൽ അഞ്ച് പേരും. മല്ലപ്പള്ളി പഞ്ചായത്തിലെ സി.എം.എസ് ഹൈസ്കൂളിലെ ക്യാമ്പിൽ ഒൻപതു പേരും ഉൾപ്പെടെ 64 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. മല്ലപ്പള്ളി പഞ്ചായത്തിലെ മുരണി യു.പി സ്കൂളിലും, സെന്‍റ്​ മേരിസ് എൽ.പി സ്കൂളിലും, കീഴ്​വായ്​പൂര്​ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പുകളിലും കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങി. സി.എം.എസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ റവന്യൂ മന്ത്രി സന്ദർശിച്ചു. മാത്യൂ ടി. തോമസ് എം.എൽ.എ, കലക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ: മല്ലപ്പള്ളി സി.എം.എസ് ഹൈസ്കൂളിലെ ക്യാമ്പ് മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.