*അധികൃതർ അറിയാൻ പത്തനംതിട്ട: ജനറൽ ആശുപത്രി പടിക്കൽ സെന്‍റ് മേരീസ് സ്കൂൾ ഭാഗത്തേക്ക് തിരിയുന്ന ഉപറോഡ് ആരംഭിക്കുന്ന ഭാഗത്തെ ഓട അപകട ഭീഷണിയാകുന്നു. ഓടയുടെ മുകളിൽ സ്ലാബിന് പകരം ഇരുമ്പ് കമ്പികൾ യോജിപ്പിച്ചിട്ടിരിക്കയാണ്. റോഡിൽക്കൂടി ഒഴുകിവരുന്ന മലിനജലം വിടവിൽക്കൂടി ഒലിച്ചിറങ്ങാനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, ഇരുമ്പ് കമ്പികൾ മുഴുവൻ ദ്രവിച്ച് ഒരുവശം തകർന്നുകിടക്കയാണ്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികൻ ഇവിടെ വീണിരുന്നു. ഇരുചക്രവാഹനത്തിൽ വരുന്നവർ ഇവിടെ സ്ഥിരമായി അപകടത്തിൽപെടുന്നുണ്ട്. കൂടാതെ നടന്നുവരുന്നവർക്കും അപകടം സംഭവിക്കുന്നുണ്ട്. സമീപത്തെ മെഡിക്കൽ സ്റ്റോറുകളിലും മറ്റ് കടകളിലുമൊക്കെ എത്തുന്നവർ ഈ ഓടയുടെ മുകളിൽ ചവിട്ടിവേണം എത്തേണ്ടത്. അടിയന്തരമായും ഓടയുടെ തകരാർ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ----------- Phoni '' പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എതിർവശത്തെ ഉപറോഡിലേക്ക് തിരിയുന്ന ഭാഗത്തെ തകർന്ന ഓട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.