മല്ലപ്പള്ളി: താലൂക്കിൻെറ കിഴക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിൽനിന്ന് മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി പ്രദേശങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരാണ് ബസ് സർവിസ് ഇല്ലാത്തതുമൂലം ദുരിതം അനുഭവിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും മറ്റും കൃത്യസമയത്ത് ഓഫിസുകളിൽ എത്തിപ്പെടാൻ ഏറെ കഷ്ടപ്പെടേണ്ടി വരുന്നു. നിരവധി കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും മത്സരിച്ച് സർവിസ് നടത്തിയിരുന്ന റൂട്ടുകളിൽ ഇപ്പോൾ ബസുകൾ കൃത്യമായി സർവിസ് നടത്തുന്നില്ല. ബസുകൾ ട്രിപ്പുകൾ വെട്ടിക്കുറക്കുന്നതായും അവധി ദിവസങ്ങളിൽ സർവിസ് മുടക്കുന്നതായും പരാതിയുണ്ട്. കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. രാവിലെയുള്ള ഈ ബസുകൾ മണിമലയ്ക്കും പൊന്തൻപുഴക്കും നീട്ടുകയാണെങ്കിൽ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.