അധ്യാപക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം

തിരുവല്ല: പുതുശ്ശേരി അധ്യാപക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ നേരിയ സംഘർഷം. ഹൈകോടതി ഉത്തരവ് അടിസ്ഥാനത്തിൽ, വി‍‍ഡിയോ റെക്കോഡിങ്ങിന് സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തർക്കത്തിന് കാരണമായത്. ശനിയാഴ്ച രാവിലെ 10ഓടെ ആയിരുന്നു സംഭവം. വോട്ടെടുപ്പിന്​ ക്രമീകരണമുള്ള ഹാളിലും കാമറ ഘടിപ്പിക്കണമെന്ന നിലപാടിലായിരുന്നു കെ.പി.എസ്.ടി.എ പ്രവർത്തകർ. എന്നാൽ, പുറത്തെ ദൃശ്യങ്ങൾ പകർത്താൻ പാകത്തിന്​ കാമറ ഘടിപ്പിച്ചാൽ മതിയെന്ന്​ കെ.എസ്.ടി.എ വാദിച്ചു. ഒടുവിൽ പൊലീസ് ഇടപെട്ട്​ രംഗം ശാന്തമാക്കി. പുറത്ത് രണ്ട് കാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു. എയ്ഡഡ് സ്കൂൾ അധ്യാപകരായ 1100 പേർക്കായിരുന്നു വോട്ടവകാശം. കെ.എസ്.ടി.എ നേതൃത്വത്തിലെ ഭരണസമിതിയാണ് ഇവിടെ നിലവിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.