റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡ് ഉന്നത നിലവാരത്തിലെത്തിയെങ്കിലും വലിയ കലുങ്ക് കനാല്‍പാലത്തിൻെറ ഉയരത്തെക്കുറിച്ച് നാട്ടുകാര്‍ക്കുണ്ടായ ആശങ്ക അസ്ഥാനത്തായില്ല. ഇതുവഴിയെത്തിയ വലിയ ചരക്കു ലോറി വീണ്ടും പാലത്തിനടിയിലൂടെ കടന്നുപോകാനാവാതെ കുടുങ്ങി. നിരവധി ലോറികൾ ഇവിടെ കുടുങ്ങി. ഒടുവിൽ ചക്രത്തിലെ കാറ്റഴിച്ചുവിട്ട് പാലത്തിനടിയില്‍നിന്ന് പുറത്ത് കടക്കേണ്ടി വന്നു. പത്തനംതിട്ട ഭാഗത്തുനിന്ന് റാന്നിയിലേക്ക് ചരക്ക് കയറ്റി എത്തിയ വലിയ ലോറിയാണ് മറുവശം കടക്കാനാവാതെ കുടുങ്ങിയത്. റോഡ് ഉന്നത നിലവാരത്തിലാക്കുന്നതോടെ കനാല്‍പാലവും റോഡിൻെറ ഉപരിതലവും തമ്മിലെ ഉയരം കുറയുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു. ഇത് അന്ന് നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. റോഡിൻെറ ഉപരിതലവും പാലവും തമ്മില്‍ നേരത്തേതന്നെ ഉയരക്കുറവുണ്ടായിരുന്നു. പുതിയ റോഡ് വന്നതോടെ ഇത് വർധിച്ചു. ഉയരം വര്‍ധിപ്പിക്കണമെങ്കില്‍ റോഡ് ഇവിടെ താഴ്ത്തണം. താഴ്ത്തിയാല്‍ സമീപത്തെ തോട്ടിലെ വെള്ളം റോഡിലെത്തും. പാലത്തിനിരുവശവും റോഡ് ഉയര്‍ത്തിയാണ് പണിതിരിക്കുന്നത്. പിന്നീടുള്ള പരിഹാരം ഇവിടെ മേല്‍പാലമെന്നതായിരുന്നു. നേരത്തേ ഇവിടം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി അത് ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, കെ.എസ്.ടി.പി അധികൃതരും കിഫ്ബിയും മേല്‍പാലമെന്ന ആശയം തള്ളിക്കളയുകയായിരുന്നു. വ്യവസായ മേഖലയെയും ചരക്കുനീക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഇതോടെ വലിയ ചരക്കുവാഹനങ്ങള്‍ക്ക് റാന്നിക്കും പത്തനംതിട്ടക്കുമിടയില്‍ ബദല്‍പാത തേടേണ്ട അവസ്ഥയുണ്ടാകുകയും റാന്നിയുടെ വികസനം അന്യമാകുകയും ചെയ്യാനിടയാകും. കനാൽപാലത്തിൽ ലോറികൾ തട്ടുന്നത് ബലക്ഷയത്തിനും കാരണമാകുമെന്ന ആശങ്കയുണ്ട്. Ptl rni_1 road ഫോട്ടോ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി വലിയ കലുങ്ക് കനാൽ പാലത്തിനടിയിൽ ചരക്കുലോറി കുടുങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.