മുസ്​ലിം ലീഗ് കൺവെൻഷൻ

മല്ലപ്പള്ളി: മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 16ന് ജില്ലയിൽ എത്തുന്ന ജില്ല സംഗമ പരിപാടിയിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ​ തീരുമാനിച്ചു. കൺവെൻഷൻ മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.ഇ. അബ്ദുൽ റഹ്​മാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ലീഗ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അൻസാരി മന്ദിരം, കെ.എം.എം. സലിം, ഹുനൈസ് ഊട്ടുകുളം, എം.എസ്. ഷാജഹാൻ, അസീസ് ചുങ്കപ്പാറ, സി.ഡി. ഷാജഹാൻ, പി.എം.ആർ. ഖാൻ, അസീസ് വലിയ പറമ്പിൽ, വിജയൻ വെള്ളയിൽ, തോമസ് മാത്യു പുത്തേത്ത്, സലാം പള്ളിക്കൽ, ഇസ്മായിൽ ചീനിയിൽ, ഹുസൈനാർ കിഴക്കയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.