സംസ്ഥാന സബ് ജൂനിയർ വോളി; പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ചാമ്പ്യൻ

പത്തനംതിട്ട: സംസ്ഥാന സബ് ജൂനിയർ വോളി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ചാമ്പ്യന്മാരായി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അവേശകരമായ പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് കോഴിക്കോട് പാലക്കാടിനെ തോൽപിച്ചത്. തൃശൂരിനെ നേരിട്ട്​ തോൽപിച്ച് എറണാകുളം മൂന്നാംസ്ഥാനം നേടി. ആൺകുട്ടികളുടെ ആദ്യസെമി മത്സരത്തിൽ തൃശൂരിനെ തോൽപിച്ച് കണ്ണൂർ ഫൈനലിൽ എത്തി. മഴയെ തുടർന്ന് രണ്ടാമത്തെ സെമിഫൈനലും തുടർന്ന് നടക്കേണ്ട ഫൈനൽ മത്സരവും ഞായറാഴ്​ചയിലേക്ക്​ മാറ്റുകയായിരുന്നു. മലയാലപ്പുഴ മുസ്​ലിയാർ എൻജിനീയറിങ്​ കോളജിലെ ബ്ലസൻ ജോർജ് സ്റ്റേഡിയത്തിൽ ഞായറാഴ്ച​ ഉച്ചക്ക് നടക്കുന്ന സമാപന ചടങ്ങിൽ കെ.യു. ജനിഷ്കുമാർ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.