പത്തനംതിട്ട: കാപ്പനിയമപ്രകാരം കൊല്ലം ജില്ലയിൽനിന്ന് പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ ചന്തു എന്ന അനുലാലാണ് (25) അടൂർ പൊലീസിൻെറ പിടിയിലായത്. സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിനിയായ 15കാരിയെ ഫെബ്രുവരി അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ചാണ് പീഡനത്തിന് വിധേയയാക്കിയത്. ഈമാസം ആറിന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിൻെറ മേൽനോട്ടത്തിൽ, അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചാലക്കുടിയിൽനിന്ന് ശനിയാഴ്ച പുലർച്ച പിടികൂടുകയായിരുന്നു. അഞ്ചൽ, പുനലൂർ, കൊട്ടാരക്കര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം കൊല്ലം ജില്ലയിൽനിന്ന് നാടുകടത്തിയതാണ്. തുടർന്ന്, എറണാകുളത്തേക്ക് കടന്ന ഇയാൾ, പോക്സോ കേസിൽ പൊലീസ് തിരയുന്നുണ്ടെന്നറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്. അവിടെയുള്ള കാമുകിക്കൊപ്പം തമിഴ്നാട്ടിലേക്ക് ബൈക്കിൽ കടക്കാൻ ശ്രമിക്കവെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ആതിരപ്പള്ളി, വാൽപ്പാറ വഴി തമിഴ്നാട്ടിൽ കടക്കുകയായിരുന്നു ലക്ഷ്യം. ഇൻസ്‌പെക്ടറും സംഘവും പിന്തുടർന്ന് ചാലക്കുടിക്കും ആതിരപ്പള്ളിക്കും ഇടയിൽവെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ബൈക്ക് പൊലീസ് പിടിച്ചെടുത്തു. PTL 11 PATHI ANULAL പ്രതി അനുലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.