പഴകുളത്തെ ചതിക്കുഴിയിൽ വീണ്ടും വാഹനം അകപ്പെട്ടു

അടൂർ: ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയിൽ വീണ്ടും വാഹനം അകപ്പെട്ടു. പഴകുളം ജങ്ഷനിലാണ്​ സംഭവം. കഴിഞ്ഞ ദിവസം പെട്രോൾ കയറ്റിവന്ന ടാങ്കർ ഈ കുഴിയിൽ അകപ്പെട്ടിരുന്നു. പൈപ്പ് ഇടാനായി കുഴിച്ചതാണ് ഈ കുഴി. പൂഴിമണ്ണ് മാത്രം ഇട്ട് കുഴി മൂടിയതാണ് ഇപ്പോഴത്തെ പ്രശ്നം. കെ.പി റോഡിൽ പതിനാലാം മൈൽ ജങ്ഷനിൽ ഒരുമാസം മുമ്പ് പൈപ്പ് പൊട്ടി റോഡിൽ കുഴിയായിരുന്നു. ഇവിടെ അറ്റകുറ്റപ്പണി നടത്തി മണ്ണ് മാത്രമിട്ട് കുഴി മൂടിയിരുന്നു. ഈ കുഴിയിൽ നിരവധി വാഹനങ്ങൾ അകപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അധുനിക രീതിയിൽ വാട്ടർ അതോറിറ്റി കുഴി അടച്ചു. ------------- PTL ADR Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.