മരുന്ന്​ വിലകുറക്കണം -ജനതാദൾ എസ്

പത്തനംതിട്ട: വിലനിയന്ത്രണത്തിലുണ്ടായിരുന്ന അവശ്യ ജീവൻരക്ഷ മരുന്നുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്ര ഔഷധ വിലനിയന്ത്രണ സമിതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജനതാദൾ എസ്​ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. കാൻസറിനും ഹൃദ്രോഗ ചികിത്സക്കടക്കം വ്യാപകമായി ഉപയോഗിക്കുന്ന മൂവായിരത്തിലധികം മരുന്നുകൾക്കാണ് വില ഉയരുന്നത്. ചരക്കു സേവന നികുതികൂടി ചേരുമ്പോൾ വില സാധാരണക്കാരന് അപ്രാപ്യമാണ്. ജില്ല പ്രസിഡന്‍റ്​ അലക്സ് കണ്ണമല അധ്യക്ഷതവഹിച്ചു. വർഗീസ് ഉമ്മൻ, അഡ്വ. പ്രവീൺ പന്തളം, മണ്ഡലം പ്രസിഡന്‍റുമാരായ ബിജോ പി.മാത്യു, അമ്പിളി ഗീവർഗീസ്, സാംസൺ ഡാനിയൽ, ജില്ല ജനറൽ സെക്രട്ടറി സുമേഷ് ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.