പ്രഫഷനലുകളെ വാർത്തെടുക്കണം -എം.പി

കല്ലൂപ്പാറ: കലാലയ ജീവിതം വിദ്യാർഥികൾക്ക് അറിവിനൊപ്പം ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുറ്റ പ്രഫഷനലുകളെ വാർത്തെടുക്കാൻ കഴിയുന്നതാകണമെന്ന് ആന്‍റോ ആന്‍റണി എം.പി. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ്​ കോളജിൽ നടക്കുന്ന ടെക് ഫെസ്റ്റ് 'ധനുസ് -22' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.നിഷ കുരുവിള അധ്യക്ഷത വഹിച്ചു. ഡോ.നൈനാൻ സജിത് ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ലീന തോമസ്, പി.ടി.എ പ്രസിഡന്‍റ്​ എം.സുരേഷ് കുമാർ, പ്രസന്നകുമാരി, രാജ്കുമാർ. ടി, സ്വരൂപ് ജോർജ്, ചെയർമാൻ അദ്വൈത് കെ.എസ്, വൈസ് ചെയർപേഴ്സൻ ജെസ്​ന ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഡോ. ഫിലിപ് ചെറിയാൻ, ഡോ. രേണു ജോർജ്, ഡോ. ലേഖ ആർ. നായർ എന്നിവരെ ആദരിച്ചു. ------- ചിത്രം PTL 10 TECHFEST കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ്​ കോളജിൽ ടെക് ഫെസ്റ്റ് 'ധനുസ് -22' ആന്‍റോ ആന്‍റണി എം.പി ഉദ്​ഘാടനം ചെയ്യുന്നു കോഴഞ്ചേരിയെ ബാലസൗഹൃദമാക്കും പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്‍റെ ഭാഗമായി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കൾക്കായി ബോധവത്​കരണ ക്ലാസ് നടത്തി. ചൈൽഡ് ലൈൻ ടീം അംഗം രാജി പി. സ്കറിയ, ഡി‌.ഇ‌.ഒ വിമൻ പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ ഡോ. സൂസമ്മ മാത്യു, ശാന്തി ജി. നായർ എന്നിവർ ക്ലാസുകൾക്ക്​ നേതൃത്വം നൽകി. പ്രസിഡന്‍റ്​ ജിജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ മിനി സുരേഷ്, ക്ഷേമകാര്യ സ്ഥിരം അധ്യക്ഷ സുമിത ഉദയകുമാർ, സി.ഡി.എസ് ചെയർപേഴ്സൻ സുധ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ക്ലാഡിയ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.