പന്തളത്ത്​ ഗതാഗതക്കുരുക്ക് രൂക്ഷം

പന്തളം: നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നഗരത്തിന്‍റെ ഹൃദയഭാഗത്ത്​ വ്യാഴാഴ്ച മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ്​ അനുഭവപ്പെട്ടത്. മാവേലിക്കര-പത്തനംതിട്ട റോഡിലും എം.സി റോഡിലും വാഹനങ്ങളുടെ നിര നീണ്ടു. സ്‌കൂൾ തുറന്നതിന്‍റെ രണ്ടാം ദിവസമായ വ്യാഴാഴ്ചയായിരുന്നു ഗതാഗതക്കുരുക്ക്​ രൂക്ഷമായത്​. കോളജ് ജങ്​ഷൻ മുതൽ പന്തളം ജങ്​ഷൻവരെ മണിക്കൂറുകൾ വാഹനങ്ങളുടെ നിരനീണ്ടു. രണ്ടുവർഷത്തിനുശേഷം സ്‌കൂളുകൾ സാധാരണനിലയിലാകുന്ന വേളയിലും നഗരത്തിന്റെ മേൽപാലവും ബൈപാസും യാഥാർഥ്യമാകാത്തതുമാണ്​ ഗതാഗതക്കുരുക്കിന്​ പ്രധാന കാരണം. നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്കാരവും യാഥാർഥ്യമായില്ല. ------ ഫോട്ടോ .. പന്തളത്ത്​ എം.സി റോഡിൽ വ്യാഴാഴ്ച വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ട​പ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.