തോടിന്​ ആഴം കൂട്ടുന്നു

തിരുവല്ല: ഇടിഞ്ഞില്ലം-വേങ്ങൽ തോടിന്‍റെ ആഴം കൂട്ടുന്നതിന്‍റെ ഭാഗമായി തോട്ടാണിശ്ശേരി പാലത്തിന് സമീപത്തുനിന്ന്​ വ്യാഴാഴ്ച രാവിലെ മുതൽ പണി തുടങ്ങി. പ്രദേശത്തെ 600 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത് ഈ തോട്ടിലൂടെയാണ്. മാലിന്യവും മണ്ണും അടിഞ്ഞതോടെ രണ്ടു വർഷമായി തോട്ടിലെ നീരൊഴുക്ക് നിലച്ചിരുന്നു. പാടശേഖര സമിതി ഭാരവാഹികളും ജനപ്രതിനിധികളും ജലസേചനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.