നിർമാണത്തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം

പത്തനംതിട്ട: നിർമാണത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ഞായറാഴ്ച കുമ്പഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ്​ സി.ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാർ തൊഴിലാളികൾക്കെതിരെ കൊണ്ടുവന്ന തൊഴിൽനിയമങ്ങൾ പിൻവലിക്കാൻ ശക്തമായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുന്നതും നിർമാണമേഖല നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ച്​ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി എസ്. ഹരിദാസ്, പ്രസിഡൻറ്​ കെ.കെ. ശ്രീധരൻ, സ്വാഗത സംഘം കൺവീനർ എം.ജെ. രവി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.