പത്തനംതിട്ട: നാരങ്ങാനം മഠത്തുംപടി ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് നടക്കുന്ന സഹസ്രകലശ ജൂൺ രണ്ടിന് വ്യാഴാഴ്ച വൈകീട്ട് 4.30ന് ക്ഷേത്രസന്നിധിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജ്യോതിഷ പണ്ഡിതൻ വിനീത് ഭട്ട് തന്ത്രി ഉദ്ഘാടനം നിർവഹിക്കും. കെ.വി. സുനിൽകുമാർ, ജി. ക്യഷ്ണകുമാർ, വിദ്യാസാഗർ തുടങ്ങിയവർ പങ്കെടുക്കും. ജൂലൈ രണ്ടുമുതൽ നാലു വരെയാണ് പുനഃപ്രതിഷ്ഠാദിനവും സഹസ്രകലശവും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ശ്രീകാന്ത് കളരിക്കൽ, കെ.ജി. സുരേഷ്കുമാർ, പി.എസ്. രതീഷ്കുമാർ, സി.കെ. ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു. പരിപാടികൾ ഇന്ന് ....................................................... നാരങ്ങാനം മഠത്തുംപടി ശ്രീഭദ്രകാളീക്ഷേത്രം: സഹസ്രകലശ 4.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.