പുന്നവേലി-അട്ടക്കുളം പാലം നിർമാണം അവസാനഘട്ടത്തിൽ

മല്ലപ്പള്ളി: നെടുംകുന്നം-കുളത്തൂർമൂഴി റോഡിലെ പുന്നവേലി-അട്ടക്കുളം പാലത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിൽ. 2020-2021 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 166.10 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്. 12.50 മീറ്റർ നീളവും ഇരു വശത്തും 1.5 മീറ്റർ നടപ്പാതയും കൂടി 11 മീറ്റർ വീതിയിലാണ് നിർമാണം. അട്ടക്കുളം ഭാഗത്ത് 150 മീറ്ററും പുന്നവേലികരയിൽ 200 മീറ്ററും നിലവിലുള്ള റോഡ് ഇളക്കി പുനർനിർമിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമായ ഭാഗത്ത് സംരക്ഷണഭിത്തിയും നിർമിക്കും. സ്പാനിന്‍റെ കോൺക്രീറ്റും പാലത്തിന്‍റെ ഇരുദിശകളിലുമായി 350 മീറ്ററോളം ദൂരം ടാറിങ്ങും ഉപ്പെടെയുള്ള പ്രവൃത്തികളാണ് ഇനിയും അവശേഷിക്കുന്നത്. മഴ മൂലമുള്ള അസൗകര്യം ഉണ്ടായില്ലെങ്കിൽ അടുത്തമാസം നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. പാലം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെയും നാട്ടുകാരുടെയും ആറുവർഷത്തെ ദുരിതത്തിനാണ് പരിഹാരമാവുക. ഗതാഗത തിരക്ക് ഒഴിവാക്കി മണിമല ഭാഗത്തുനിന്നുള്ളവർക്ക് ചേലക്കൊമ്പ്, കറുകച്ചാൽ ഭാഗത്തേക്ക് എത്തുന്നതിനുള്ള പ്രധാന മാർഗമാണിത്. പാലത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ശബരിമല ഉൾപ്പെടെ പ്രദേശങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് പ്രയോജനകരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.