മരം വീണ് ഗതാഗത തടസ്സം

തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടിയിൽ മരം റോഡിന്​ കുറുകെ വീണു. പൊടിയാടി പോസ്റ്റ് ഓഫിസിന് സമീപം നിന്ന കൊന്നയാണ് മറിഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ആയിരുന്നു സംഭവം. വാർഡ് അംഗം മായാദേവി അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽനിന്നുള്ള അഗ്​നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി. സംഭവത്തെ തുടർന്ന് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.