പത്തനംതിട്ട: നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സിന്‍റെ കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും ബോധവത്കരണ ക്ലാസും നടത്തി. ജെറി അലക്സ് അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജോയന്‍റ് ആർ.ടി.ഒ ബി. അജികുമാർ ക്ലാസുകൾ നയിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദിര മണിയമ്മ, എം.എസ്. അലക്സ്, ബിജിമോൾ മാത്യു, സി.ഡി.എസ് മെംബർ സന്ധ്യ പനക്കൽ, എ.ഡി.എസ് പ്രസിഡന്‍റ് ഉഷ ചന്ദ്രൻ, സാന്ദ്ര സന്തോഷ് എന്നിവർ സംസാരിച്ചു. പത്തനംതിട്ട: കൈത്താങ്ങ് പദ്ധതിയിലൂടെ നഗരസഭ ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് . ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്, ബിജിമോൾ മാത്യു, ദിനേശ്, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. സംസ്ഥാന റോളർ സ്‌കേറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവായ കുമാരി തീർഥയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.