പോപുലർ ഫിനാൻസ്​ നിക്ഷേപകർ മാർച്ച്​ നടത്തി

പത്തനംതിട്ട: നിക്ഷേപം തിരികെ ലഭിക്കാൻ​ ജില്ല ഭരണകൂടം നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്​ പോപുലർ ഫിനാൻസ്​ ഡെപ്പോസിറ്റേഴ്​സ്​ അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റ്​ മാർച്ച്​​ നടത്തി. മറ്റ്​ ജില്ലകളിൽ അനുഭാവപൂർവമായ നടപടി സീകരിച്ചു വരുമ്പോൾ പോപുലർ ഫിനാൻസിന്‍റെ ആസ്ഥാനം ഉൾപ്പെടുന്ന പത്തംതിട്ടയിൽ മെല്ലെപ്പോക്ക്​ നയമാണ്​ സ്വീകരിക്കുന്നതെന്ന്​ ഭാരവാഹികൾ പറഞ്ഞു. പത്തനംതിട്ട ഗാന്ധി​ സ്ക്വയറിൽ ഡി.സി.സി പ്രസിഡന്‍റ്​ സതീഷ്​ കൊച്ചുപറമ്പിൽ സമരം ഉദ്​ഘാടനം ചെയ്തു. കലക്ടറേറ്റ്​ പടിക്കൽ നടന്ന സമാപന സമ്മേളനം ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ്​ ഉദ്​ഘാടനം ചെയ്തു. രാജു​ എബ്രഹാം, സി.പി. ജോൺ പന്തളം, അന്നമ്മ വകയാർ, ബിജി റാന്നി, സുനിൽകുമാർ അഞ്ചൽ, അനസ്​ താമരക്കുളം തുടങ്ങിയവർ സംസാരാിച്ചു. സി.എസ്​. നായർ അധ്യക്ഷ വഹിച്ചു. തോമസ്​ വർഗീസ്​ സ്വാഗതം പറഞ്ഞു. photo... mail///... പോപുലർ ഫിനാൻസ്​ ഡെപ്പോസിറ്റേഴ്​സ്​ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ്​ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.