പന്തളം: സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ -സിജി പത്തനംതിട്ട ചാപ്റ്ററിന്‍റെയും പന്തളം ക്യാപ്റ്റൻസ് സ്പോർട്സ് ക്ലബിന്‍റെയും ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കുവേണ്ടി സംഘടിപ്പിച്ചു. പന്തളം എൻബീസ് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിന് സിജി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സുഹൈൽ വയലിത്തറ നേതൃത്വം നൽകി. കേരള യൂനിവേഴ്സിറ്റി ബി.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനീസ അയൂബ്ഖാന് മൊമന്‍റോയും കാഷ് അവാർഡും നൽകി. ഷാനവാസ് അധ്യക്ഷതവഹിച്ചു. ഫോട്ടോ: കേരള യൂനിവേഴ്സിറ്റി ബി.ബി.എ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ അനീസ അയൂബ്ഖാന് മൊമന്‍റോയും കാഷ് അവാർഡും സിജി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സുഹൈൽ വയലിത്തറ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.