തിരുവല്ല: മണിപ്പുഴയിൽ ഏഴ് കച്ചവട സ്ഥാപനങ്ങളിൽ താഴ് തകർത്ത് മോഷണം നടന്നു. ജങ്ഷനിൽ പ്രവർത്തിക്കുന്ന ശ്രീ ശ്രീ ടെക്സ്റ്റൈൽ, കുമാർ സ്റ്റോഴ്സ്, കെ.സി സ്റ്റോഴ്സ്, ഹോമിയോപതി സെന്‍റർ, പുത്തൻപുരയിൽ സ്റ്റോഴ്സ് തുടങ്ങിയ കടകളിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. പണവും സിഗരറ്റും മറ്റ് സ്റ്റേഷനറി സാധനങ്ങളും ഉൾപ്പെടെ ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമകൾ പറഞ്ഞു. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്ന് സി.ഐ ഇ.ഡി. ബിജു പറഞ്ഞു. സി.യു.സി രൂപവത്കരണ ശിൽപശാല തിരുവല്ല: യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണം പൂർത്തീകരിക്കുന്നതോടെ കോൺഗ്രസ് ജില്ലയിൽ സംഘടനപരമായി ശക്തിപ്രാപിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നെടുമ്പ്രം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രം വൈ.എം.സി.എ ഹാളിൽ നടന്ന സി.യു.സി രൂപവത്കരണ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ബിനു കുര്യൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, നേതാക്കളായ അഡ്വ.പി. എസ്. മുരളീധരൻ നായർ, എ. പ്രദീപ്കുമാർ, ജിജോ ചെറിയാൻ, പി.ജി നന്ദകുമാർ, അനിൽ സി.ഉഷസ് , ഗ്രേസി അലക്സാണ്ടർ, ജോൺസൺ വെൺപാല, ബ്ലസൻപത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.