പഠനോപകരണങ്ങൾ വിതരണം ചെയ്തു

റാന്നി: ളാഹ മഞ്ഞത്തോട്, പ്ലാപ്പള്ളി വനത്തിൽ താമസിക്കുന്ന വനവാസി ഊരുകളിലെ വിദ്യാർഥികൾക്ക് സാത്വികം ചാരിറ്റബിൾ സൊസൈറ്റിയുടെ പഠനോത്സവം പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ നൽകി. ഒപ്പം കൂട്ടാം കാമ്പയിന്‍റെ ഭാഗമായി 1000 കിറ്റുകളാണ് ഈവർഷം സാത്വികം സൊസൈറ്റി നൽകുന്നത്. പഠനോപകരണത്തിന്‍റെ വിതരണ ഉദ്​ഘാടനം സൊസൈറ്റി ചെയർമാൻ രജിൻ എസ്.ഉണ്ണിത്താൻ നിർവഹിച്ചു. തിരുവാഭരണ പാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല മുഖ്യാഥിതിയായി. തങ്കച്ചൻ പീറ്റർ, ആദർശ് പടനിലം, തോമസ് വയല, വി.ജെ. ഷെറിൻ, രാഹുൽ നുറു​കോടി, പി.എസ്. ഉത്തമൻ എന്നിവർ നേതൃത്വം നൽകി. ഊരിൽ എത്തിയ അതിഥികൾക്ക് ഊരുമൂപ്പൻ രാജു വൃക്ഷത്തൈ സ്നേഹോപകാരമായി നൽകി. ptl rni_3 tribal ഫോട്ടോ: സാത്വികം സൊസൈറ്റി ചെയർമാൻ രജിൻ എസ്.ഉണ്ണിത്താൻ ളാഹ മഞ്ഞത്തോട്ടിൽ പഠനോത്സവം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.