കുളനട: ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. കുളനട, പുന്തല, കോളശ്ശേരിൽ വീട്ടിൽ കെ.എസ്. അനീഷ് കുമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവായ കെ.രാധാകൃഷ്ണൻ കുറുപ്പാണ് പൊലീസിൽ പരാതിനൽകിയത്. പ്രവാസിയായിരുന്ന അനീഷ് നാലുമാസം മുമ്പ് നാട്ടിലെത്തി ബംഗളൂരുവിൽ ഒരുകടയിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ മേയ് 12ന് ആൾത്താമസമില്ലാത്ത ആളൊഴിഞ്ഞ സ്ഥലമായ വെട്ടിപ്പീഠിക- കരിമ്പന പൊയ്യഭാഗത്ത് പത്തടിയോളം താഴ്ചയിൽ അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. മേയ് ഒന്നിന് ബാംഗ്ലൂരിൽനിന്ന് തിരിച്ചപ്പോൾ ബന്ധുവിനെ ഫോൺ വിളിച്ചെങ്കിലും പിന്നീട് ഫോൺ ഓഫായിരുന്നു. കുടുംബപ്രശ്നങ്ങളുടെ പേരിൽ ഭാര്യയുടെ പിതാവുമായി തർക്കം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 10 വർഷമായി കുവൈത്തിലും സൗദിയുമായി ജോലി ചെയ്തുവരികയായിരുന്നു. നഴ്സായ ഭാര്യ യു.കെയിൽനിന്ന് എത്തി ഇപ്പോൾ നാട്ടിലുണ്ട്. അനീഷ് യു.കെയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരിച്ചദിവസം തന്നെ ഇവർ നിർമിച്ച വീട് പാലുകാച്ചിയതും മരിച്ചുകിടന്ന സ്ഥലത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതും ദുരൂഹത വർധിപ്പിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആലപ്പുഴ ജില്ല പൊലീസ് സൂപ്രണ്ട്, ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ഫോട്ടോ: കെ.എസ്. അനീഷ്കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.