വിദ്യാർഥിനിയുടെ മരണം: ബന്ധുക്കൾ പരാതിനൽകി

റാന്നി: കഴുത്ത് വേദനയെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനി മരിച്ചത്​ ആശുപത്രി അധികൃതരുടെ അനാസ്ഥയാണന്നാരോപിച്ച് ബന്ധുക്കൾ പരാതിനൽകി. സെന്‍റ്​ തോമസ് കോളജിലെ ബിരുദ വിദ്യാർഥിനി കരിയംപ്ലാവ് അഴകാത്തനിൽ ശശിയുടെയും ലീലാമ്മയുടെയും മകൾ വി.എസ്. സാനിമോളാണ് (20)മരിച്ചത്. കഴിഞ്ഞ 26ന് രാത്രി 10ന് കഴുത്തിനും കൈക്കും വേദന അനുഭവപ്പെട്ട സാനിമോളെ റാന്നി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി രണ്ടുമണിയോടെ ഡ്യൂട്ടി ഡോക്ടർ പരിശോധനക്കെത്തിയപ്പോൾ വേദന കുറഞ്ഞതായി അറിയിച്ചെങ്കിലും മൂന്നോടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സാനിമോളുടെ മരണത്തിന് കാരണമെന്നാരോപിച്ച് മാതാവ് ലീലാമ്മ ദാനിയേൽ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി. ptl rni_1 death photo: സാനിമോൾ (20)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.