അടൂർ: കാലവർഷം ആഗതമായിരിക്കെ അടൂർ വലിയതോട്ടിലെ (പള്ളിക്കലാർ) മൺകൂന മൂലം നഗരം വീണ്ടും വെള്ളത്തിൽ മുങ്ങാൻ സാധ്യത. ഇരട്ടപ്പാലം പണിയോടനുബന്ധിച്ച് തോടിന്‍റെ അരിക് കെട്ടിയിരുന്നു. ഈ സമയത്തെ മണ്ണും പാറക്കഷണങ്ങളും തോടിന്‍റെ നടുക്ക് കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. മൺകൂനക്ക് മുകളിൽ കാടും വളർന്നുകയറി. ഇതോടെ വീതിയിലുള്ള തോടിന്‍റെ ഒരുവശത്തുകൂടി ചാലായാണ് വെള്ളമൊഴുക്ക്. മണ്ണ് കൂന വലിയ തോട്ടിലെ വെള്ളമൊഴുക്കിനെ പ്രതികൂലമായി ബാധിച്ചു. ലോഡ് കണക്കിന് അവശിഷ്ടങ്ങളാണ് തോട്ടിൽ കിടക്കുന്നത്. 2021 നവംബർ 17ന് വലിയ തോട് കരകവിഞ്ഞ് ടൗൺ പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരുന്നു. കടകളിലെല്ലാം വെള്ളംകയറി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കോവിഡ്, വെള്ളപ്പൊക്കം എന്നിവ വരുത്തിയ കടക്കെണിയിൽനിന്ന് വ്യാപാരമേഖല കരകയറുന്നതേയുള്ളൂ. വീണ്ടുമൊരു വെള്ളപ്പൊക്കം താങ്ങാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു. കിഴക്കൻ മലനിരകളിൽനിന്നുള്ള വെള്ളപ്പാച്ചിലിൽ നില മാറി ഇരച്ചും നുരച്ചും പൊക്കത്തിലും പരപ്പിലും ഒഴുകിയ വലിയതോട് കൈയേറ്റം മൂലം കുപ്പിക്കഴുത്തുപോലെയായി. അടൂർ നഗരസഭ പ്രദേശത്താണ് കൈയേറ്റം കൂടുതൽ. PTL ADR valiyathodu അടൂർ വലിയതോട്ടിൽ പാലത്തിനുസമീപം മൺകൂനയിൽ കാട് വളർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.