വനിത പൊലീസിന്‍റെ കുറവ് സ്റ്റേഷന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നു

പന്തളം: വനിത പൊലീസിന്‍റെ കുറവുമൂലം പന്തളം പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം താളംതെറ്റുന്നു. ദിവസേന നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന പന്തളം സ്റ്റേഷനിൽ ആകെ രണ്ട് വനിത പൊലീസുകാർ മാത്രമാണുള്ളത്. കുടുംബവഴക്ക് ഉൾപ്പെടെയുള്ള കേസുകളിൽ വനിത പൊലീസിന്‍റെ അഭാവം കാരണം പുരുഷ പൊലീസുകാർ വനിതകളുടെ മൊഴിയെടുക്കേണ്ട അവസ്ഥയാണ്. ശനിയാഴ്ച രാത്രിയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്റ്റേഷനിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുവാൻ വനിത പൊലീസ് ഇല്ലായിരുന്നു. പുരുഷ പൊലീസാണ് ഒടുവിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ടു വനിത പൊലീസുകാർ മാത്രമുള്ള സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിക്കായി വനിത പൊലീസുകാർ ഇല്ലാത്ത അവസ്ഥയാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ നിത്യേന റിപ്പോർട്ട് ചെയ്യുന്ന ഇവിടെ കുറഞ്ഞത് അഞ്ച്​ വനിത പൊലീസുകാരെങ്കിലും വേണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.