അടൂർ: 'ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ' സർക്കാർ പദ്ധതിയുടെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രത്തിന്‍റെയും ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ ശിൽപശാല നടന്നു. ഏനാദിമംഗലം സി.എച്ച്.സിയിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലൻ നായർ അധ്യക്ഷതവഹിച്ചു. ഇളമണ്ണൂർ എസ്.ബി.ഐ ബ്രാഞ്ച് മാനേജർ എസ്.ആർ. ഹേമന്ത്, കേരള ബാങ്ക് ഏരിയ മാനേജർ രാജീവ്, പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫിസർ പ്രവീൺ പ്രകാശ് എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദയരശ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിജ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി ജി.നായർ, അനൂപ് വേങ്ങവിള, ജീന ഷിബു, അരുൺരാജ്, ജെ. ലത, പ്രകാശ്, വിദ്യ ഹരികുമാർ, കാഞ്ചന, സതീഷ്കുമാർ, സംരംഭകൻ ബി.എസ്. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.