തിരുവല്ല: മേപ്രാൽ ഗവ. സെന്‍റ് ജോൺസ് എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സ്കൂൾ അങ്കണത്തിൽ തിങ്കളാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ശിലാഫലക അനാച്ഛാദനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിക്കും. സമഗ്ര ശിക്ഷ കേരളയിൽനിന്ന് അനുവദിച്ച 48 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.