പന്തളം: പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ നടന്നുവന്ന സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു. എവറസ്റ്റ് കീഴടക്കിയ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയായ ഷേഖ് ഹസൻ ഖാൻ കുട്ടികളുമായി സംവദിച്ചു. ലോകത്തിന്‍റെ നെറുകെയിൽ അദ്ദേഹം ഉയർത്തിയ ലോകത്തിലെ ഏറ്റവും വലിയ പതാകയായ ഇന്ത്യൻ ദേശീയപതാകയും അദ്ദേഹം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. പ്രധാനാധ്യാപിക ശ്രീലത .കെ പൊന്നാട അണിയിച്ച് ഷേഖ് ഹസനെ ആദരിച്ചു. സമാപന യോഗത്തിൽ പി.ടി.എ പ്രസിഡന്‍റ് കെ.എ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീലത .കെ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ യു. കൃഷ്ണനുണ്ണി, തോട്ടക്കോണം രാജീവ്, സി.പി.ഒമാരായ ഉഷ ജി. കുറുപ്പ്, ദീപ പി. പിള്ള, എസ്.പി.സി രക്ഷാകർതൃ സമിതി പ്രസിഡന്‍റ് വിജയകുമാർ എന്നിവർ പങ്കെടുത്തു. ----- ഫോട്ടോ: എവറസ്റ്റ് കീഴടക്കിയ പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂൾ പൂർവവിദ്യാർഥിയായ ഷേഖ് ഹസൻ ഖാനെ പ്രധാനാധ്യാപിക ശ്രീലത .കെ പൊന്നാട അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.