പത്തനംതിട്ടയില്‍ ഭക്ഷ്യപരിശോധന ലാബ് വരും

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അത്യാധുനിക ജില്ല ഭക്ഷ്യപരിശോധന ലാബ് സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിര്‍മാണം ഉടന്‍ തുടങ്ങും. പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. 3.1 കോടി ചെലവഴിച്ചാണ് മൂന്നുനില ലാബ് സ്ഥാപിക്കുന്നത്. ഈ ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക ഹൈ എന്‍ഡ് ഉപകരണങ്ങളാണ് ലാബില്‍ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു -കീടനാശിനി, മൈക്കോടോക്‌സിന്‍ തുടങ്ങിയ അത്യാധുനിക പരിശോധന സംവിധാനങ്ങളുണ്ടാകും. നിലവില്‍ പത്തനംതിട്ടയില്‍ കുടിവെള്ളം പരിശോധിക്കുന്ന ചെറിയൊരു ലാബ് മാത്രമാണുള്ളത്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു റീജനല്‍ ലാബുകളാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.