ജനപ്രതിനിധി ശാസ്ത്രജ്ഞ സംഗമവും ഏകദിന ശിൽപശാലയും

മല്ലപ്പള്ളി: കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ല കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്രസംഗമം സംഘടിപ്പിക്കും. വ്യാഴാഴ്ച ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തിൽ നടത്തുന്ന പരിപാടിയിൽ മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധികളും കെ.വി.കെയിലെ ശാസ്ത്രജ്ഞരും പങ്കെടുക്കും. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കാർഷിക പ്രശ്നങ്ങളും കർഷകരുടെ വെല്ലുവിളികളും വികസന സാധ്യതകളെയും കുറിച്ച് ജനപ്രതിനിധികളുമായി ചർച്ചചെയ്ത്​ അനുയോജ്യമായ പദ്ധതികൾ അതത് പഞ്ചായത്തുകളുമായി സഹകരിച്ച് ആവിഷ്കരിക്കുക എന്നതാണ് ഏകദിന ശിൽപശാലയുടെ പ്രധാന ലക്ഷ്യം. ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.