അടൂർ: ഹിന്ദുക്കൾ ഭൂരിപക്ഷമായ സമയങ്ങളിൽ ലഭിക്കാത്ത അർഹതകൾ നൂനപക്ഷമായാൽ ഒരിക്കലും ലഭിക്കില്ലെന്ന് ഹിന്ദു ജാഗരണ മഞ്ച് ദേശീയ സഹസംയോജകൻ പ്രേംകുമാർ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം മതതീവ്രവാദികളുടെ കേന്ദ്രമായി മാറി. ഇതിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ കലാപഭൂമിയാക്കി മാറ്റുന്ന തീവ്രവാദികൾക്ക് ഇടതുഭരണം പൂർണ സംരക്ഷണമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് പറഞ്ഞു. ജില്ല പ്രതിനിധി സഭയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ എസ്.ഡി.പി.ഐക്ക് പൊലീസ് തുടക്കത്തിൽ മാർച്ച് നടത്താൻ അനുവാദം നൽകിയില്ല. എന്നാൽ, ആഭ്യന്തര വകുപ്പിന്റെ സമ്മർദ പ്രകാരം അനുമതി കൊടുക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, കെ.സി. സജ് രാജ്, വി. കൃഷ്ണകുമാർ, കെ.എസ്. സതീഷ് കുമാർ, കെ. ശശിധരൻ, മോഹൻദാസ് കോഴഞ്ചേരി, പി.എൻ. രഘൂത്തമൻ നായർ, സതികുമാർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: കെ.ആർ. കൃഷ്ണപിള്ള (രക്ഷ), ബി. കൃഷ്ണകുമാർ (പ്രസി), പി.എൻ. രഘൂത്തമൻ നായർ (വർക്കിങ് പ്രസി), മോഹൻദാസ് കോഴഞ്ചേരി, എം. പത്മകുമാർ, മോഹൻദാസ് കോന്നി, കെ.സി. സജ് രാജ്, ജയദേവൻ, ഉഷ വിജയൻ, കല ചന്ദ്രൻ (വൈസ് പ്രസി), കെ.എസ്. സതീഷ് കുമാർ, കെ. ശശിധരൻ (ജന. സെക്ര), രമേശ് മണ്ണൂർ (ട്രഷ), അശോക് കുമാർ (സംഘടന സെക്ര), അനിൽ മാന്താനം, കെ.കെ. മനോജ്, അശോകൻ റാന്നി, കെ.പി. സുരേഷ് (സെക്ര), സതി കുമാർ, അഡ്വ. ശ്രീകുമാർ (സമിതി അംഗങ്ങൾ). PTL ADR Hindu ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സഭ ഹിന്ദു ജാഗരണ മഞ്ച് ദേശീയ സഹ സംയോജകൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.